ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുമ്പോൾ ഇനി പുതിയ തൊഴിലുടമക്ക് ഇപിഎഫ് വിവരങ്ങൾ നൽകേണ്ടി വന്നേക്കില്ല. അതുപോലെ പിഎഫിൽ നിന്ന് പണം പിൻവലിക്കുന്നതിന് നികുതി വരുന്നു.

പിഎഫ് പണം പിൻവലിക്കലിന് നികുതി

പിഎഫിൽ നിന്ന് നേരത്തെ പണം പിൻവലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയേക്കും. അഞ്ച് വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാകാതെ ഇപിഎഫിൽ നിന്ന് പണം പിൻവലിച്ചാൽ ആണ് നികുതി നൽകേണ്ടി വരിക. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് മുൻ തൊഴിലുടമയിൽ നിന്ന് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ മൊത്തം തൊഴിൽ കാലയളവ് കണക്കാക്കിയാകും നികുതി. ഇതിന് മുൻ വര്‍ഷത്തെ തൊഴിൽ ചെയ്ത കാലയളവും പരിഗണിക്കും. അതേ സമയം ഒരു ഇപിഎഫ് അംഗം രണ്ട് മാസത്തിലധികം ജോലി ഇല്ലാതെ തുടര്‍ന്നാൽ ഇപിഎഫ് അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കാം. അതുപോലെ ജോലി വിട്ട് ഒരു മാസത്തിനുള്ളിൽ ഇപിഎഫ് നിക്ഷേപത്തിൻെറ 75 ശതമാനം തുകയും പിൻവലിക്കാൻ ആകും.
വിഹിതത്തിനും പലിശ വരുമാനത്തിനും നികുതി

സേവന കാവാവധി അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് നിക്ഷേപം പിൻവലിക്കുന്നത് എങ്കിൽ ഇപിഎഫിലേക്കുള്ള തൊഴിലുടമയുടെ സംഭാവനയ്ക്കും അതിന് ലഭിക്കുന്ന പലിശയ്ക്കും ആദായ നികുതി ബാധകമാണ്. ആദായ നികുതി റിട്ടേണിൽ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിന് കീഴിൽ ആണ് ഇത് സൂചിപ്പിക്കേണ്ടത്.
ഇപിഎഫിൽ നിന്ന് ലഭിക്കുന്ന തുക പ്രധാനമായും നാല് ഘടകങ്ങളെ ആശ്രയിച്ചാണ്. ജീവനക്കാരുടെ സംഭാവന, തൊഴിലുടമയുടെ സംഭാവന, രണ്ട് സംഭാവനകൾക്കും ലഭിച്ച പലിശ എന്നിവ ഇതിൽ ഉൾപ്പെടുന്നു . തൊഴിലടമയുടെ വിഹിതത്തിനാണ് നികുതി എങ്ങിലും ഇപിഎഫ് അംഗത്തിൻെറ വിഹിതത്തിന് നികുതി ഇളവ് ആവശ്യപ്പെടാം.
നികുതി ഈടാക്കുന്നതിനൊപ്പം ഇളവുകളും
തുടർച്ചയായി അഞ്ച് വർഷം സേവന കാലാവധി ഇല്ലാത്തവര്‍ തു പിൻവലിച്ചാൽ 10 ശതമാനം ടിഡിഎസ് ആണ് നൽകേണ്ടി വരിക. അതേസമയം തുക 50,000 രൂപയിൽ കുറവാണെങ്കിൽ ടിഡിഎസ് നൽകേണ്ടതില്ല. കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയാണെങ്കിലും ടിഡിഎസ് ഈടാക്കില്ല. അതുപോലെ തന്നെ
അതേ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം നികുതി നൽകേണ്ട വരുമാന പരിധിക്ക് താഴെയാണെങ്കിൽ, ഫോം 15G, 15H എന്നിവ സമർപ്പിച്ചുകൊണ്ട് തുക പിൻവലിക്കാം. ഇതിലൂടെ ടിഡിഎസ് ഒഴിവാക്കാൻ കഴിയും. ഫോം 15 ജി നികുതി വിധേയ വരുമാനമില്ലാത്തവർക്കുള്ളതാണ്. മുതിര്‍ന്ന പൗരൻമാര്‍ക്ക് 15H ഉപയോഗിക്കാം.